Posts

മഴയുടെ ഒസ്യത്തു

*മഴയുടെ ഒസ്യത്തു* മഴ, ഓർമ്മകളുടെ വീതം വെക്കലായി നേർത്ത താളത്തിൽ പെയ്തടങ്ങി. ഞാൻ കസേരയിൽ ഏതോ ആലോചനയിൽ മുങ്ങിയിരിക്കുകയായിരുന്നു. ചില ചാറലുകൾ ഇമ്മാരപ്പടിയുടെ മുകളിൽ തുള്ളിയായി മാറി. മഴ തോർന്ന മണം അവിടെയെല്ലാം പടർന്നു. ചില തുള്ളികൾ, അത് തെങ്ങോലയിൽ നിന്നോ,  വടക്കേ പറമ്പിലെ പ്ലാവിൽ നിന്നോ ഭൂമിയെ പുൽകാൻ കൊതിച്ച് അവസാന ശ്വാസവും കഴിച്ച് വീഴുന്ന ശബ്ദം എന്റെ കാതുകളിൽ പതിഞ്ഞു. അതെന്റെ ഓർമ്മകളുടെ വീതം വെക്കലിന് കൂട്ടായി  ചിന്തകളെ നയിച്ചു. എന്നോ പറഞ്ഞു മറുപടി കാത്തുനിൽക്കുന്ന പ്രണയത്തെ കണ്ണിലൊളിപ്പിച്ച് ഭാസുരൻ ഞാൻ പോകുന്ന വഴിയിൽ പേരക്കുട്ടികളെയും കളിപ്പിച്ച് എന്നെ കാത്തുനിൽക്കുന്നതായി തോന്നി. ശകാരിക്കനാരുമില്ലാതെ  ഞാനിനി എത്രനാൾ, ഇമ്മാരപടിയുടെ മുകളിൽ കയറ്റിവെച്ച കാലുകൾ ഞാൻ നിലത്തേക്ക് എടുത്തു വച്ചപ്പോൾ "പെൺകുട്ടികൾ ആയാൽ അച്ചടക്കം വേണം " . ഇതൊക്കെ പഠിപ്പിന്റെ ഗുണമാ?!" അമ്മയുടെ ശകാരം എന്റെ കാതുകളിൽ ഏതോ കാലത്തിന്റെ ഓർമ്മയിലാണെങ്കിലും വല്ലാതെ മുഴങ്ങി. കാല് കവച്ചിരിക്കരുത് കാല് പൊക്കിവെക്കരുത് നടക്കുമ്പോഴും, ഇരിക്കുമ്പോഴും, കിടക്കുമ്പോഴും എന്തോ ഒന്നു സൂക്ഷിച്ചു വെക്കേണ്ട ആളായിരുന്നു ഞാൻ.ഇ...

മാഷേ.....

                                                                           കഥ ഇവിടെ വരാൻ ഉള്ള കഥകൾ ഞാനും കൂടെ എഴുതുന്നത് ആവണം എന്നുറപ്പിച്ചു   ഒരു പേനയും കടലാസ്സും എടുത്തു ഞാൻ അങ്ങനെ ഇരുന്നു, കവിത വരുന്നു കവിത വരുന്നു കടലാസെവിടെ പെന്നെവിടെ എന്ന് പണ്ട് അച്ഛൻ പാടുന്ന പാട്ടു ഓർത്തു കഥയൊഴിക്കളയാം എന്ന് വച്ചു ഞാൻ ഇരുന്നു. ഈ പാട്ടു ഇടയ്ക്കിടെ അച്ഛൻ പാടാറുണ്ട് അന്നും ഇന്നും ആരു എഴുതിയത് ആണ് എന്നൊന്നും ആലോചിച്ചിട്ടില്ല, അച്ഛന്റെ കവിതയായി ആ രണ്ടു വരികൾ എപ്പോഴും ഓർമ്മ വരും, പേനയും കടലാസും മാത്രം കഥകൾ സൃഷിക്കില്ല എന്ന ഉത്തമ ബോധ്യം ഇടയ്ക്കിടെ ആ കവിത എന്നെ ഓർമ്മിക്കാൻ ശ്രമിച്ചു.           മുകളിൽ ഉള്ള എന്റെ റൂമിൽ നിന്നും ജനൽ വഴി ഞാൻ വെറുതെ പുതിയ വീട് പണി നടക്കുന്നിടത്തേക്കു നോക്കി, ഒരു ഗൾഫ് കാരന്റെ അഹങ്കാരം ആയി ആ വീട് പണി ഉഷാറായി മുന്നോട്ട് പോയിരിക്കുന്നു...

റാവുണ്ണിയും കുറെ കഥാപാത്രങ്ങളും

...............................................രാവുണ്ണി .................................................... തോരാത്ത മഴയിൽ അവൻ ഓടി, ഇടവഴിയിലെ മഴവെള്ളപ്പാച്ചിൽ അവന്റെ കാലിന്റെ ശക്തിയെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഇക്കൊല്ലത്തെ കർക്കിടകം കനത്തു പെയ്യുന്നു, ഇനിയും കനക്കും പ്രകൃതിയോട് അനുകമ്പ തോന്നിയ നിമിഷങ്ങളിൽ എപ്പോഴും അവനു കർക്കിടകത്തോട് വെറുപ്പായിരുന്നു. ശങ്കരേട്ടന്റെ റേഷൻ പീടികയിലിരുന്നു സൊറ പറയുമ്പോൾ മാനത്തിനിത്ര കറുപ്പില്ലായിരുന്നു. രാവുണ്ണി അവിടെയിരുന്നു നാട്ടിലെ പരദൂഷണ കൂട്ടായ്മയിൽ ഇടേക്കൊക്കെ കേൾവിക്കാരനാവാറുണ്ട്, ഇന്നത്തെ വിഷയം ഒളിച്ചോടി പോയ സൈതുവിന്റെ പെങ്ങൾ  സൈനബ ആയിരുന്നു. ഇടക്കിടെ ഇക്കിളി കൂട്ടുന്ന കാര്യങ്ങൾ പറഞ്ഞു ശങ്കരേട്ടൻ രാവുണ്ണിയെ അവിടെ പിടിച്ചിരുത്തി. അപരാധം സൈനബയെ പറ്റിയായതു രാവുണ്ണിക്കല്പം വിഷമമായി. റേഷൻ പീടികക്കു മുന്നിൽ  സ്റാമ്പ്യാ അങ്ങാടി കടന്നു ടൗണിലേക്ക് പോവുന്ന മണ്ണ് പറക്കുന്ന റോഡ് കഴിഞ്ഞപ്പുറത്തു സർക്കാർ വക മൃഗാശുപത്രി അതിനു പിന്നിൽ പുതിയ പഞ്ചായത്ത്‌ പമ്പ് ഹൌസ് അതും കഴിഞ്ഞു വിശാലമായ വയൽ.അത്  കഴിഞ്ഞു കയറുന്ന ആകെ കരയുടെ മുഴുവൻ അധിപൻ പെരച്ചൻച്ചന്റെ ക...