മാഷേ.....

                                                                           കഥ

ഇവിടെ വരാൻ ഉള്ള കഥകൾ ഞാനും കൂടെ എഴുതുന്നത് ആവണം എന്നുറപ്പിച്ചു   ഒരു പേനയും കടലാസ്സും എടുത്തു ഞാൻ അങ്ങനെ ഇരുന്നു,
കവിത വരുന്നു കവിത വരുന്നു
കടലാസെവിടെ പെന്നെവിടെ
എന്ന് പണ്ട് അച്ഛൻ പാടുന്ന പാട്ടു ഓർത്തു കഥയൊഴിക്കളയാം എന്ന് വച്ചു ഞാൻ ഇരുന്നു. ഈ പാട്ടു ഇടയ്ക്കിടെ അച്ഛൻ പാടാറുണ്ട് അന്നും ഇന്നും ആരു എഴുതിയത് ആണ് എന്നൊന്നും ആലോചിച്ചിട്ടില്ല, അച്ഛന്റെ കവിതയായി ആ രണ്ടു വരികൾ എപ്പോഴും ഓർമ്മ വരും, പേനയും കടലാസും മാത്രം കഥകൾ സൃഷിക്കില്ല എന്ന ഉത്തമ ബോധ്യം ഇടയ്ക്കിടെ ആ കവിത എന്നെ ഓർമ്മിക്കാൻ ശ്രമിച്ചു.
          മുകളിൽ ഉള്ള എന്റെ റൂമിൽ നിന്നും ജനൽ വഴി ഞാൻ വെറുതെ പുതിയ വീട് പണി നടക്കുന്നിടത്തേക്കു നോക്കി, ഒരു ഗൾഫ് കാരന്റെ അഹങ്കാരം ആയി ആ വീട് പണി ഉഷാറായി മുന്നോട്ട് പോയിരിക്കുന്നു, പണിക്കാരുടെ ബഹളം എന്നും ഉണ്ട് അവിടെ. വീടിന്റെ വലിപ്പം അപ്പുറത്തെ ആമിനുമ്മ വന്നു അമ്മയോട് പറയുന്നത് കേൾക്കാം നാലു ആൾക്ക് ആണ്ടിൽ രണ്ടു മാസം താമസിക്കാൻ ആണ് പോലും ഈ വീട്, അല്ല കൊട്ടാരം അങ്ങനെ എങ്കിൽ കുറച്ചു വലിപ്പം കുറച്ചാൽ ആ പേരയും, മൂവാണ്ടൻ മാവും രക്ഷപെട്ടേനെ  എന്ന് ഞാൻ അമ്മയോട് പറഞ്ഞത് ആമിനുമ്മയും ഒരിക്കൽ സമ്മതിച്ചതാണ്, ആരു എന്ത് സമ്മതിച്ചാലും ഇല്ലെങ്കിലും ഞങ്ങളുടെ നാടിനു പുതിയ രൂപം വന്നു തുടങ്ങിയിരിക്കുന്നു ഒഴിഞ്ഞു കിടന്ന പറമ്പുകൾ മുഴുവൻ ഗൾഫ് അധിനിവേശത്തിനു കീഴടങ്ങികൊണ്ടിരുന്നു. ഇടക്കിടെ ഞാൻ ആ ജാലകത്തിനു അരികിൽ വന്നു വീട് പണി യുടെ പുരോഗതി നോക്കും  പക്ഷെ ഇന്ന് ആദ്യമായി ഞാൻ ആ വീടിനെ കണ്ടു  .നോക്കികൊണ്ടിരുന്നപ്പോൾ ഒന്നും ഞാൻ ആ വീടിനെ കാണാറില്ലായിരുന്നു എന്നെ ഫിസിക്സ്‌ പഠിപ്പിച്ച വാസുദേവൻ മാഷിന്റെ  വീട് ഇപ്പോഴും അവിടെ ഇരുന്നു എന്നെ ഓർമയുടെ നല്ല നാളിലേക്കു കൂട്ടി പോയി കൊണ്ടേയിരുന്നു .



                                                                കാവൽക്കാരൻ

കോയാക്ക നല്ല ബ്രോക്കർ ആണ് അച്ഛൻ ഇടക്കിടെ പറയുന്നതാണ്,  അന്ന് എനിക്കും തോന്നി  അല്ലെങ്കിൽ മൂപ്പര് ഞങ്ങളുടെ സ്കൂളിലേക്ക് പുതിയതായി മാറ്റം കിട്ടി വന്ന മാഷിനെ എന്റെ അയൽവാസി ആയി കൊണ്ടു വരില്ലല്ലോ. സ്കൂളിൽ ഒരു നിലയും വിലയും ഒക്കെ കിട്ടും ഫിസിക്സ്‌ മാഷ് എന്റെ അയൽവാസിയാ  ഞാൻ ചുമ്മാ മനസ്സിൽ പറഞ്ഞു കോയാക്ക എന്തൊക്കെയോ അച്ഛനോട് പറയുന്നത് കോലായിൽ ഇരുന്നു ഞാൻ കേൾക്കുന്നില്ലയിരുന്നു, എന്നാലും വല്ല്യ ആളുകൾ വർത്താനം പറയുന്ന സ്ഥലത്തു വന്നു ഇരിക്കുന്നത് അച്ഛന് ഇഷ്ടം  ഇല്ല കുറച്ചു വെള്ളം അമ്മയോട് വാങ്ങി കൊണ്ടു വരാൻ പറഞ്ഞപ്പോ എനിക്കു കാര്യം പിടികിട്ടി വെള്ളം കൊണ്ടു കൊടുത്തു വെറുതെ ഒന്നു അച്ഛനെ നോക്കിയപ്പോൾ ഞാൻ അവിടെ ഇരിക്കുന്നതിൽ ഉള്ള ഇഷ്ടകേടു അച്ഛന്റെ മുഖത്തു കണ്ടു, ഇതൊന്നും മനസ്സിൽ ആയില്ല എന്ന മട്ടിൽ ഞാൻ മെല്ലെ മുറ്റത്തു ഇറങ്ങി മെല്ലെ മെല്ലെ മുറ്റത്തെ വലത് ഭാഗത്തേക്ക്‌ നടന്നു, അച്ഛനെ ഒന്നു തിരിഞ്ഞു നോക്കി അച്ഛന് ഒരു ചെറിയ പുഞ്ചിരി അവർ സംസാരം തുടർന്ന്, വടക്കേ തൊടിയിൽ അച്ഛൻ ചെറിയ ഒരു വീട് കെട്ടിയിട്ട് നല്ല അയൽവാസിയെ ഉണ്ടാക്കാൻ കോയക്കയെ ഏല്പിച്ചത് അമ്മ പറഞ്ഞപ്പോൾ ഇത്രയും നല്ല അയൽവാസി വരുമെന്ന് കരുതിയില്ല. കന്മതില് കെട്ടി തിരിച്ചു, വേറെ ഗേറ്റും വച്ചു, വഴി പോലും വേറെ ആക്കി വച്ചു. അച്ഛന്റെ കാര്യങ്ങൾ ഒക്കെ അങ്ങനെ തന്നെ ആണ് ഇന്നാലും വേണ്ടീല മാഷ് എന്റെ അയൽവാസി ആണല്ലോ. മുറ്റാരമ്പു കടന്നു ഞാൻ വെറുതെ മതിൽ വരെ പോയി നോക്കി മൂവാണ്ടൻ മാവിനെ അതിർത്തിയിലെ കാവൽ ക്കാരൻ ആക്കികൊണ്ട് അടുത്ത് തന്നെ ഒരു മനുഷ്യ ഗേറ്റ് ഉണ്ട് ആ ഗേറ്റിലെ കാവൽ ക്കാരൻ കുട പിടിച്ചു നിൽക്കുന്ന കോലത്തിൽ ആയിരുന്നു മൂവാണ്ടൻ മാവിന്റെ നിൽപ്പ്, രണ്ടാളുടെ ഉയരത്തിൽ തെങ്ങിനെ പോലെ ഉള്ള ഒറ്റ തടി, ഒറ്റ തടിയിൽ നിന്നും മൂന്നു ഇതളുകൾ ഉള്ള പൂവ് പോലെ ശിഖിരങ്ങൾ വീണ്ടും ഒരാളുടെ ഉയരത്തിൽ തെങ്ങു പോലെ ഉയരത്തിൽ രണ്ടു ശിഖിരങ്ങൾ കുറച്ചു താഴോട്ട് വളർന്നു ഒരു കുമ്പക്കാരൻ കാവൽ ക്കാരൻ കുട ചൂടി നിൽക്കുന്ന പോലെ തന്നെ മതിലും, ഒരാൾക്ക് പോവാനുള്ള മനുഷ്യ ഗേറ്റും വന്നപ്പോൾ ആണ് മാവിന് ഒരു എടുപ്പ് കൂടിയതു, കാവൽക്കാരനെ ഉഗ്രരൂപത്തിൽ കാണാൻ ഞാൻ ഇടയ്ക്കു രാത്രി കോലായിൽ നിന്നും രാത്രി ഏന്തി വലിഞ്ഞു നോക്കാറുണ്ട്. അപ്പോഴൊക്കെ പകൽ തോന്നാത്ത പോലെ എനിക്കു ഒരു വലിയ കാവൽക്കാരൻ കുട പിടിച്ചു നിൽക്കുന്നത് പോലെ തോന്നും. ഗേറ്റിൽ ചവിട്ടി മതില് കയറിയാൽ മാഷിന്റെ വീട്ടിലേക്കു ചാഞ്ഞു നിൽക്കുന്ന കൊമ്പിൽ കയറാം, അച്ഛൻ ഇല്ലാത്തപ്പോ ഞാൻ ഒന്നു രണ്ടു തവണ കയറിയിട്ടും ഉണ്ട്.പറമ്പിലെ നടുവിൽ ആയിരുന്ന മാവ് ഇപ്പൊ അതിർത്തി  ഗേറ്റിൽ  കാവൽ ക്കാരൻ ആയി, ഗേറ്റിൽ അങ്ങനെ തലയും ചാരി ഞാൻ നിന്നു മാഷിന് അച്ഛന്റെ അത്രയും വയസ്സ് ഉണ്ടാവുമോ, ഭാര്യ, മക്കൾ,  പേര് ഒന്നും അറിയില്ലല്ലോ…. എന്ന് വരും ന്നു ഒരു പിടുത്തവും ഇല്ല ഇനി അവിടെ പോയി തിരിഞ്ഞു കളിക്കുന്നത് ശരി അല്ല, കോയാക്ക നട്ടുവർത്തമാനം പറയും അതിൽ ഞാൻ കേൾക്കാൻ പറ്റാത്തത് ഉണ്ടാവും, എന്തായാലും സ്കൂൾ തുറക്കണം, അല്ലാതെ മാഷ് ഈ അവധി കാലത്തു എന്തായാലും വന്നു താമസിക്കാൻ പോണില്ല, വരട്ടെ….

. വിഷുവിനു വാങ്ങിയ അവസാന കരുതൽ പടക്കവും തീർന്നു നിഷേച്ചി യും ഞാനും മാമന്റെ വീട്ടിൽ നിന്നും തിരിച്ചു വന്നു വൈകുന്നേരം തന്നെ എല്ലാം തീർത്തു, സാധാരണ രണ്ടു മൂന്ന് പനയോല പടക്കം എടുത്തു വെക്കാറുണ്ട് ഇതിപ്പോ മൊത്തം കാലി ആയി. നിഷേചിക്ക്‌ എൻട്രൻസ് കോച്ചിംഗ്ണ്ട് നാട്ടിലെ ആദ്യ ഡോക്ടർ എന്നൊക്ക പറഞ്ഞു ഓളെ അമ്മ ഇങ്ങു കൂട്ടി , മാമൻ അവിടെ നിൽക്കാൻ നിർബന്ധം പിടിച്ചത് ആണ് മൂത്തമ്മ വയനാട്ടിൽ നിന്നും വരും എവിടെയൊക്കെ പോവണം എന്ന് കഴിഞ്ഞ പ്രാവശ്യം തന്നെ ഞങ്ങൾ ഉറപ്പ് വാങ്ങിയത് ആണ്, നിഷേച്ചി പക്ഷെ അന്നേ കോച്ചിംഗ് പറഞ്ഞു ശകുനം മുടക്കിയിരുന്നു നീരസം ചന്തു ഏട്ടൻ അന്ന് തന്നെ അറിയിച്ചതും ആണ്.മൂത്തമ്മയുടെ മൂത്തവൻ ഞങ്ങളുടെ ചന്തു ഏട്ടൻ എന്ന കിരൺ മനോഹർ, അനിയൻ വരുൺ മനോഹർ എന്ന വരുൺ മനോഹർ, ഇവനെ വീട്ടിൽ നിന്നും വിളിക്കാൻ പേരിട്ടില്ല എന്റെ നിഷേച്ചിയും അത് പോലെ തന്നെ നിഷ രാമകൃഷ്ണൻ എന്ന നിഷേച്ചി. വരുൺ എന്റെ രണ്ടു വയസ്സിനു ഇളയത് ആണ് എന്ന ബഹുമാനം ഒന്നും എനിക്ക് കിട്ടിയില്ല അപ്പു എടാ എന്നല്ലാതെ ചെക്കൻ വിളിക്കില്ല എന്തിനു ചന്തു ഏട്ടനെ പോലും ഒന് എന്നൊക്കെ പറയും ചിലപ്പോൾ. ചന്തു ഏട്ടൻ വന്നാൽ ഞാൻ തിരിച്ചു പോന്നത് മോശം ആയി പോകുമോ. വയനാട്ടിൽ നിന്നും ചുരം ഇറങ്ങിയില്ല എന്ന് ഉറപ്പാണ് എത്തിയാൽ വിളി വരും ചീത്തയും കേൾക്കാം .

കോയാക്ക വന്നിരുന്നോ രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു പോയി. അനക്ക് എന്തീത്തനാട കോയാക്ക അമ്മയുടെ ചോദ്യം എനിക്ക് രസിച്ചില്ല അച്ഛൻ എല്ലാം അറിയുന്ന പോലെ എന്നെ നോക്കി ചിരിച്ചു, നിഷേച്ചി അമ്മ ഉരുട്ടി കൊടുക്കുന്ന ഓരോ ഉരുളയും ഏതോ ബുക്ക്‌ നോക്കി അങ്ങനെ തിന്നുന്നു, ഒരു ഭാവവും ഇല്ല വ്യത്യാസവും ഇല്ല
അച്ഛൻ എന്താ ഇങ്ങനെ എന്ന് ഞാൻ എപ്പോഴും ആലോചിക്കും അന്ന് രാത്രി എന്നെ മടിയിൽ ഇരുത്തി അമ്മയോട് കോയാക്ക വിഷുവിന്റെ പിറ്റേന്ന് വന്നതും  പുതിയ അയൽവാസിയെ പറ്റി പറഞ്ഞതും ഒക്കെ പറഞ്ഞു അമ്മ രണ്ടാമത് കാണുന്ന സിനിമ പോലെ മൂളി  ആ നിങ്ങൾ പറഞ്ഞിരുന്നു ഓ നിങ്ങൾ പറഞ്ഞിരുന്നു. അലക്കിയ തുണികൾ മടക്കി കഴിഞ്ഞിട്ടും അച്ഛൻ പറഞ്ഞു തീർന്നില്ല രണ്ടാം വട്ടം ആണുട്ടോ എന്ന് അമ്മ വീണ്ടും പറഞ്ഞപ്പോൾ ആ ശരി എന്ന മട്ടിൽ അമ്മയെ നോക്കി,
അപ്പു പോയി ഉറങ്ങിക്കോ   നേരം എത്ര ആയി, ഈ അമ്മ ന്നു മനസ്സിൽ പറഞ്ഞു ഞാൻ ഞങ്ങളുടെ റൂമിലേക്ക്‌ നടന്നു  എനിക്കുറക്കം വരുന്നു എന്ന് വെറുതെ ഉച്ചത്തിൽ പറഞ്ഞു നോക്കി എവിടെ നിഷേച്ചി അങ്ങ് എവിടെയോ ഏതോ ലോകത്തു ബുക്കിൽ നോക്കി എന്തൊക്കെയോ തപ്പുന്നു. നിഷേച്ചി പഠിച്ചു കഴിഞ്ഞത് എത്ര മണിക്ക് ആണെന്ന് അറിയില്ല
അച്ഛൻ പറഞ്ഞത് ആലോചിച്ചു അങ്ങനെ കിടന്നു, പേര് വാസുദേവൻ ഫിസിക്സ്‌ മാഷ് ടീച്ചർ പത്മാവതി ഹിന്ദി ടീച്ചർ ആണ് പോലും തലശ്ശേരി ക്കു അടുത്ത് കൂത്തുപറമ്പ് ആണ് സ്വദേശം  പാർട്ടി ഗ്രാമം എന്ന് അമ്മ  അടക്കം പറഞ്ഞത് എനിക്ക് പിടി കിട്ടിയില്ല. തലശ്ശേരി കേട്ടിട്ടുണ്ട്. വിപിൻ ദാസ് എന്ന ഞാൻ എട്ടാം ക്ലാസ്സിൽ ഇക്കൊല്ലം എത്തും ,പത്രം വായിക്കാൻ അച്ഛൻ എപ്പോഴും പറയാറുണ്ട് ഇനി മുതൽ എന്തായാലും വായിക്കണം വായിച്ചിരുന്നെങ്കിൽ കൂത്തുപറമ്പ് എന്ന സ്ഥലവും പാർട്ടി ഗ്രാമം എന്താണ് എന്നൊക്കെ അറിയാമായിരുന്നു, പണ്ട് കൂത്തു നടക്കുന്ന പറമ്പ് ആയിരിക്കും അല്ലേ കൂത്തു പറമ്പ് ആരോടാ ചോദിക്കാ, മാഷ് വന്നിട്ട് മാഷോട് തന്നെ ചോദിച്ചു നോക്കാം. ദേവകി അപ്പച്ചിയും മോഹനൻ വല്യച്ചനും ഇന്ന് വരില്ല എന്ന് ഇന്നലെ അവിടെ പോയപ്പോൾ തന്നെ പറഞ്ഞിരുന്നു ജിത്തു ഏട്ടനും ജയേഷ് ഏട്ടനും കമ്പ്യൂട്ടർ എഞ്ചിനീയർമാരാണ് ജിത്തു ഏട്ടൻ ബാംഗ്ലൂർ ജയേഷ് ഏട്ടൻ ദുബായ് അവർ ഇക്കൊല്ലം  രണ്ടാളും നാട്ടിലേക്കു ഇല്ലാത്തോണ്ട്  ഞങ്ങൾ നാളെ വരില്ന്നു അപ്പച്ചി പറഞ്ഞിരുന്നു., ഇടയ്ക്കു അവരൊക്കെ ഉണ്ടെങ്കിലേ വിഷു കൂടിയ പോലെ തോന്നുള്ളു അച്ഛൻ പറയുന്നത് അമ്മ മൂളി, ഒരു വീട്ടിൽ രണ്ടു മക്കൾ രണ്ടാളും കമ്പ്യൂട്ടർ എഞ്ചിനീയർമാർ എനിക്ക് അതെപ്പോഴും അത്ഭുതം തോന്നാറുണ്ട് എനിക്ക് ഫിസിക്സ്‌ ഇഷ്ടം, നിഷേച്ചിക്കു ബയോളജി ചന്തു ഏട്ടന് എന്താ ഇഷ്ടം അങ്ങനെ ഒന്നുണ്ടോ എന്തായാലും പോളി ടെക്നിക്കിൽ ആണ് പഠനം വരുൺ നു പോലീസ് ആവണം പോലും അതിനു എന്താ പഠിക്കുക, എന്തായാലും ഒരു വീട്ടിൽ ഒരേ ജോലി ഒരേ മേഖലയിൽ ഇടയ്ക്കപ്പെഴോ അച്ഛൻ പറയുന്നത് കേട്ടത് മുതൽ ആ അത്ഭുതം എനിക്കുണ്ട്.
വിഷുവിന്റെ അന്നും ഓണത്തിന്റെ അന്നും വൈകിട്ട് മാമന്റെ വീട്ടിൽ പോവുന്ന പതിവ് എന്ന് മുതൽക്കാണ് എന്ന് ഓർമ്മ ഇല്ല ഞങ്ങൾ അച്ഛന്റെ ചേതക്കിൽ കയറി സ്ഥലം വിടും, പോവുന്ന വഴി  ദേവകി അപ്പച്ചിയുടെ അടുത്ത് കയറും.പിറ്റേന്ന് രാവിലെ ഞങ്ങൾ എണീക്കുന്നതിനു മുൻപ് തന്നെ അച്ഛൻ തിരിച്ചു പോയി കാണും ,ചിലപ്പോൾ അമ്മയും ഇതു ഇങ്ങനെ തുടർന്ന് പോന്നു ഇപ്രാവശ്യം പതിവ് തെറ്റി മൊട വിഷുവിന്റെ പിറ്റേന്ന്  രാവിലെ തന്നെ അച്ഛൻ ഞങ്ങളെ കൂട്ടി കൊണ്ടു പോവാൻ വന്നിരിക്കുന്നു, ഞങ്ങൾ എന്ന കണക്കിൽ ഞാനും കയറി കൂടി , അപ്പൂഎന്തിനാ പോവുന്നത് ,കോച്ചിംഗ് നിഷക്കല്ലേ എന്ന് മാമൻ ചോദിക്കുന്നുണ്ടായിരുന്നു.  ഞാൻ ഒന്നും പറയാൻ പോയില്ല, ചേച്ചിയും മക്കളും വന്നാൽ ഞാൻ കൊണ്ടു വന്നു ആക്കാം എന്ന് അച്ഛൻ പ റഞ്ഞത് മാമൻ സമ്മതിച്ചു
                                                                               വിദ്യാജ്യോതി

രാമകൃഷ്ണൻ  മാഷ് തന്നെ ആണ്  വിദ്യാജ്യോതി തോട്ടുമൂക്കിന്റെ സ്ഥാപകൻ, വിദ്യാജ്യോതി സാമാന്യം മോശമില്ലാത്ത പേരുള്ള ഒരു ട്യൂഷൻ സെന്റർ ആയതിനു പിന്നിൽ രാമകൃഷ്ണൻ മാഷ്, എന്റെ അച്ഛന്റെ കണക്കു ക്ലാസ്സ്‌ ആണെന്ന് അമ്മ ഇടയ്ക്കിടെ പറയാറുണ്ട് , രണ്ടു മക്കൾക്കും അച്ഛന്റെ കണക്കിനോട് താല്പര്യം ഇല്ലന്നും   അമ്മ കൂട്ടിച്ചേർക്കും . മൂന്നോ നാലോ സ്കൂളിലെ പിള്ളേരുള്ള രണ്ടു നില കെട്ടിടത്തിൽ 20 ൽ കൂടുതൽ ക്ലാസുകൾ ഉള്ള ട്യൂഷൻ സെന്റർ, സ്കൂളിൽ മീറ്റിംഗ് നു ഒക്കെ വന്നാൽ, എല്ലാ ടീച്ചർമാരും അച്ഛന് കൊടുക്കുന്ന ബഹുമാനം എന്നെ കുറച്ചൊന്നുമല്ല സന്തോഷപ്പെടുത്താറുള്ളത്. അച്ഛൻ എന്താ സ്കൂളിൽ പഠിപ്പിക്കാത്തതു എന്ന് ഞാൻ ഇപ്പൊ ചോദിക്കാറില്ല, കേരളത്തിൽ PSC എന്നൊരു സ്ഥാപനം ഉണ്ട് എന്നും അച്ഛൻ അവർ നടത്തിയ പരീക്ഷയിൽ ജയിച്ചില്ല എന്നും ഇപ്പോൾ എനിക്ക് അറിയാം. രാവിലെ അച്ഛൻ  ട്യൂഷൻ സെൻറ്ററിലേക്കു പോവുന്ന സമയം നിഷേച്ചി രണ്ടാമത്തെ കട്ടൻ ചായയും അമ്മയോട് ഓർഡർ ചെയ്തിട്ടുണ്ടാവും. വിദ്യാജ്യോതിയുടെ ആദ്യ റാങ്ക് കാരി ആയി നിഷേച്ചി തിളങ്ങിയത് രണ്ടു കൊല്ലം മുൻപ് ആണ് പതിമൂന്നാം റാങ്ക് 578 മാർക്ക്‌ ഇനി രണ്ടു കൊല്ലം കഴിഞ്ഞാൽ ഞാനും, വിദ്യാജ്യോതിയിൽ പഠിച്ചു അവരുടെ നോട്ടീസിൽ ഇടം പിടിക്കണം, അച്ഛൻ ഒരിക്കൽ പോലും ഇങ്ങനെ ഒരു ആവശ്യം എന്നോടോ നിഷേച്ചിയോടോ പറഞ്ഞതായി എനിക്ക് ഓർമ്മ ഇല്ല. അച്ഛന്റെ കണക്കു ക്ലാസ്സിൽ ഇക്കൊല്ലം മുതൽ ഇരിക്കണം.അച്ഛൻ ഞങ്ങടെ നാട്ടിലെ ആദ്യ പി ജി  ക്കാരൻ ഭാഗ്യം ഇല്ല ന്നു പറയും അമ്മ,
ചന്തു ഏട്ടന്റെ വിളി വന്നു, രാവിലെ ഫോൺ റിംഗ് അടിയുന്നത് ഞാൻ കേട്ടിരുന്നു, പാതി മയക്കത്തിൽ വെറുതെ തല തലയണക്കിടയിൽ വച്ചു രസമുള്ള കാര്യങ്ങൾ ആലോചിച്ചു കിടക്കാൻ ആണ് ഞാൻ രാത്രിയിൽ ഉറങ്ങുന്നത് തന്നെ, ഇന്ന് ആദ്യമായി ഒരു പരദേശി ആണ് എന്റെ പാതിയുറക്കത്തിന് ഉന്മേഷം തന്ന ആളു, എടാ ചന്തു ഏട്ടൻ വിളിക്കുന്നു എന്ന് അമ്മ പറഞ്ഞത് ഞാൻ കേട്ടിരുന്നു ഇന്നാലും ആ പാതി മയക്കത്തിന്റെ സുഖം ചന്തു ഏട്ടനെ ക്കാളും പ്രിയപെട്ടത് ആയിരുന്നു എനിക്ക്. അച്ഛന്റെ ക്ലാസ്സ്‌ എത്ര മണിക്ക് കഴിയും അമ്മയുടെ അടുത്ത് പോയി ചോദിച്ചത് അമ്മക്കിഷ്ടപെട്ടില്ല, നിനക്കറിയില്ലേ എന്ന മറു ചോദ്യം ആണ് അമ്മയുടെ വക കിട്ടിയത്, എന്നെ കൊണ്ടു ആക്കാൻ പറഞ്ഞു പൂർത്തി ആക്കിയില്ല എങ്ങോട്ട് എന്ന ചോദ്യം വന്നു, ചന്തു ഏട്ടൻ വന്നു കാണും മാമന്റോടെ എന്നും പറഞ്ഞു ഞാൻ അടുപ്പിന്റെ തിണ്ണയിൽ കയറി ഇരുന്നു. അമ്മ മറുപടി ഒന്നും പറഞ്ഞില്ല പോയി കുളിക്കെടാ എന്ന ദിവസത്തെ ആദ്യ ചീത്തയും കേട്ടു ഞാൻ വൃത്തി ആവാൻ പോയി. അമ്മ ദേഷ്യത്തിൽ ആണെന്ന് എനിക്ക് തോന്നി വയനാട്ടിൽ നിന്നും ആരും ഇക്കുറി ചുരം ഇറങ്ങുന്നില്ല അവർ ബാംഗ്ലൂർക്കു പോവാണ് അമ്മ നിഷേച്ചിയോടു പറഞ്ഞുഓള്  പഠിക്കുന്നതിനിടയിൽ അമ്മ വാരി കൊടുത്ത നൂൽ പിട്ടും കഴിച്ചു ഓടി, ടൗണിൽകോച്ചിംഗ് ആയതു കൊണ്ട് ഓൾക്ക് നല്ല സുഖം ആണ് ദിവസവും ബസ് യാത്ര ചെയ്യാം. ചന്തു ഏട്ടനെ ഒന്നു വിളിച്ചു നോക്കട്ടെ ന്നു വിചാരിച്ചു  എപ്പോ തിരിച്ചു വരും ന്നു അമ്മയോട് ചോദിച്ചാൽ ചിലപ്പോൾ ചീത്ത കേൾക്കും. എന്തായാലും പത്രം വായിക്കാം എന്ന് വച്ചു ഞാൻ കോലായിൽ പോയി പാറാവു മാവിനെ ഒന്നു എത്തി നോക്കി, അർദ്ധരാത്രിയിലും കുട പിടിച്ചിരിക്കുന്ന ആ  കാവൽക്കാരൻ വെയിലേൽക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണെന്നെനിക്ക് തോന്നി. അച്ഛൻ കുഴിച്ചിട്ട മാവ് ആണ് അത് എങ്കിലും ഇതുവരെ ഒരു മാങ്ങ ഞങ്ങൾക്ക് കിട്ടിയില്ല എങ്കിലും അച്ഛനെ ഇഷ്ടപെടുന്ന പോലെ ഈ കാവൽക്കാരനെ ഞങ്ങൾക്കിഷ്ടമാണ്.

ചന്തു ഏട്ടന്റെ വീട്ടിലേക്കു ഫോൺ വിളിച്ചു നോക്കി ആരും എടുക്കുന്നില്ല ,അവർ ബാംഗ്ലൂർക്കു പോയോ, കുറച്ചു കഴിഞ്ഞു വിളിക്കാന്നു വച്ചു ഞാൻ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി, ടെലിഫോൺ ഓഫീസിൽ ചിലപ്പോൾ ബെൽ അടിക്കും അത് വീട്ടിൽ അടിക്കില്ല എന്നൊക്കെ അച്ഛൻ ഇടയ്ക്കു പറയുന്നത് കേൾകാം, കുറച്ചു കഴിഞ്ഞു വിളിക്കാം. ഇനി ഇപ്പൊ എങ്ങോട്ടും പോവണ്ട വേഗം , നിഷേച്ചി പറഞ്ഞത് ഓള് ഉണ്ടാവില്ല എന്നായിരുന്നു ഇപ്പൊ ആരും ഉണ്ടാവില്ല മാമന് വിഷമം ആവോ ഞാൻ പൈപ്പിൽ വെള്ളം  എടുത്തു നനക്കാൻ ഒരുങ്ങി നിൽകുമ്പോൾ ആണ് അച്ഛൻ രാവിലെ ഉള്ള ക്ലാസും കഴിഞ്ഞു എത്തുന്നത് എന്നെ നോക്കി ഒന്നു കണ്ണിനു വലിപ്പം കൂട്ടി പിന്നെ കുറച്ചു കാണിച്ചു അച്ഛൻ. അച്ഛന്‍റെ കണ്ണുകൊണ്ടുള്ള  ഹായ് പറച്ചിൽ എനിക്കിഷ്ടം ആണ്.  അച്ഛന്‍റെ പത്രം വായന കഴിയുന്നത് വരെ മാത്രം ഉള്ള തോട്ടക്കാരൻ ആണ് ഞാൻ എന്ന് അച്ഛനും അറിയാം. അച്ഛന്റെ കൂടെ ഞാനും ഇരുന്ന്നു തേങ്ങാ പാലിൽ നൂൽ പിട്ടു കഴിച്ചു. അച്ഛന്റെ കൂടെ ഞാനും .

കാവൽക്കാരനിലെ vis

                




തുടരും